വനിത ടീമിനായി 25 താരങ്ങള്‍ക്ക് കരാര്‍ നല്‍കുവാന്‍ തീരുമാനിച്ച് അഫ്ഗാനിസ്ഥാന്‍ ബോര്‍ഡ്

Afgwomen
- Advertisement -

അഫ്ഗാനിസ്ഥാന്റെ വനിത ദേശീയ ടീമിന്റെ ആരംഭത്തിനായി 25 താരങ്ങള്‍ക്ക് കരാര്‍ നല്‍കുവാന്‍ ഒരുങ്ങി അഫ്ഗാനിസ്ഥാന്‍ ബോര്‍ഡ്. 40 താരങ്ങളുടെ ഒരു ക്യാമ്പ് അഫ്ഗാനിസ്ഥാന്‍ അടുത്തിടെ നടത്തിയിരുന്നു. എസിബി ഇന്‍ഡോര്‍ അക്കാഡമിയിലും കാബുള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും നടത്തിയ ക്യാമ്പില്‍ താരങ്ങള്‍ക്ക് ബാറ്റിംഗ് പരിശീലനവും ഫീല്‍ഡിംഗ് പരിശീലനവും ഒപ്പം ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുവാനുള്ള പരിപാടിയും ആണ് നടത്തിയത്.

ഈ ക്യാമ്പില്‍ നിന്ന് 25 താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ ഉടന്‍ നല്‍കുമെന്നും ഇവരില്‍ പലരും ദേശീയ ടീമിനെ പ്രതിനിധീകരിക്കുമെന്നുമാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

Advertisement