സെക്കൻഡ് ഡിവിഷനിൽ നിന്നും മിഡ്‌ഫീൽഡറെ സ്വന്തമാക്കി ഗോകുലം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, നവംബർ 6: ഗോകുലം കേരള എഫ് സി ഡൽഹി സ്വദേശി മിഡ്‌ഫീൽഡർ മാഹിപ്പ് അധികാരിയെ സൈൻ ചെയ്തു.

22 വയസുള്ള മാഹിപ്പ് സെക്കൻഡ് ഡിവിഷൻ ടീമായ ഗാർഹവൽ എഫ് സിയിൽ ആയിരിന്നു കളിച്ചിരുന്നത്.

കഴിഞ്ഞ മാസം നടന്ന ഐ ലീഗ് ക്വാളിഫൈറിൽ നിന്നാണ് ഗോകുലം മാഹിപ്പിനെ തിരഞ്ഞെടുക്കുന്നത്. മാഹിപ്പ് ക്വാളിഫൈറിൽ ഗാർഹവൽ എഫ് സിക്ക് വേണ്ടി നാല് അസ്സിസ്റ് നേടിയിരുന്നു.

മിഡ്‌ഫീൽഡിൽ കളിക്കുന്ന മാഹിപ്പിന്റെ പ്രധാന കഴിവ് പ്രതിരോധനിരയെ പിളർത്തുന്ന പാസുകൾ ആണ്. കൂടാതെ നല്ല വേഗതയും, ഫിറ്റ്നസ്സും ഉള്ള കളിക്കാരൻ ആണ്.

അണ്ടർ-14 നു വേണ്ടി ഡൽഹി സ്റ്റേറ്റിനു വേണ്ടി കളിച്ചിട്ടായിരിന്നു മാഹിപ്പിൻറെ തുടക്കം. പിന്നീട് ബൈച്ചുങ് ബുട്ടിയ ഫുട്ബോൾ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ മാഹിപ്പ്, ഗാർഹവൽ എഫ് സിയിൽ ചേരുക ആയിരിന്നു. ഡൽഹിക്കു വേണ്ടി സന്തോഷ് ട്രോഫിയും മാഹിപ്പ് കളിച്ചു.

“ഗോകുലത്തിൽ സൈൻ ചെയുവാൻ പറ്റിയതിൽ അതിയായ സന്തോഷം ഉണ്ട്. ഒരു ഐ ലീഗ് ക്ലബ് താല്പര്യം പ്രകടിപ്പിച്ചു വരുന്നത് വളരെ ആത്മവിശ്വാസം കൂട്ടുന്നതാണ്,” മാഹിപ്പ് പറഞ്ഞു.

“ഞങ്ങൾ ഐ ലീഗ് ക്വാളിഫൈറിലെ കളി കണ്ടിട്ടാണ് മാഹിപ്പിനെ സൈൻ ചെയ്തത്. നല്ല കഴിവുള്ള കളിക്കാരൻ ആൺ മാഹിപ്. അദ്ദേഹത്തിന് ഞങ്ങളുടെ ആശംസകൾ അറിയിച്ചുകൊള്ളുന്നു,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.