“തന്നെ ബാഴ്സലോണ അപമാനിച്ചു, അല്ലായെങ്കിൽ ഇപ്പോഴും ബാഴ്സക്കായി കളിച്ചേനെ” – ആൽവേസ്

20201106 135916
- Advertisement -

ബാഴ്സലോണക്ക് എതിരെ രൂക്ഷ വിമർശനവുമായി ബ്രസീലിയൻ താരം ഡാനി ആൽവേസ് രംഗത്ത്. ബാഴ്സലോണ തന്നെ താൻ അർഹിച്ച രീതിയിൽ തന്നോട് പെരുമാറിയിരുന്നു എങ്കിൽ താൻ ഇപ്പോഴും ബാഴ്സക്കായി കളിക്കുന്നുണ്ടായേനെ എന്ന് ആൽവേസ് പറഞ്ഞു. താൻ നല്ല ഫോമിൽ കളിക്കുന്ന സമയത്താണ് തന്നെ താൻ പോലും അറിയാതെ ബാഴ്സലോണയിൽ നിന്ന് പുറത്താൻ ശ്രമിച്ചത്. അത് തന്നെ അപമാനിക്കുന്നതിന് തുല്യമായിരുന്നു എന്ന് ആൽവേസ് പറഞ്ഞു.

തന്നെ ക്ലബിൽ നിന്ന് പുറത്താക്കിയ തീരുമാനം തെറ്റാണെന്ന് ബാഴ്സലോണക്ക് മനസ്സ്ലായിരുന്നു. എങ്കിലും അവർ അത് സമ്മതിക്കാൻ ഒരിക്കലും തയ്യാറായില്ല. ബ്രസീലിയൻ ഫുൾബാക്ക് പറഞ്ഞു. താൻ ക്ലബ് വിടുക ആണെന്ന് അറിഞ്ഞപ്പോൾ മെസ്സി തന്നോട് ചോദിച്ചു ബാഴ്സയേക്കാൾ നല്ല സ്ഥലം എവിടെ കിട്ടുമെന്ന്. ഇപ്പോൾ മെസ്സി ക്ലബ് വിടും എന്ന വാർത്ത കേട്ടപ്പോൾ ഇതേ ചോദ്യം താൻ മെസ്സിയോട് ചോദിച്ചു എന്നും ആൽവേസ് പറഞ്ഞു.

Advertisement