പതിറ്റാണ്ടിന്റെ വിസ്ഡൻ ടി20 ടീമിൽ ഇന്ത്യയിൽ നിന്ന് രണ്ട് പേർ

വിസ്ഡൻ മാഗസിൻ പുറത്തുവിട്ട പതിറ്റാണ്ടിന്റെ ടി20 ടീമിൽ ഇന്ത്യയിൽ നിന്ന് രണ്ട് പേർ മാത്രം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുമാണ് ടീമിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ടീമിൽ ഇടം ലഭിച്ചിട്ടില്ല.

അതെ സമയം വിരാട് കോഹ്‌ലിക്ക് പതിറ്റാണ്ടിന്റെ ടീമിൽ ഇടം ലഭിച്ചെങ്കിലും ടീമിന്റെ ക്യാപ്റ്റൻ വിരട് കോഹ്‌ലിയല്ല. ടി20യിൽ ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായ ആരോൺ ഫിഞ്ചാണ് പതിറ്റാണ്ടിന്റെ ടീമിലും ക്യാപ്റ്റൻ.

വിസ്ഡൻ ടി20 ടീം: ആരോൺ ഫിഞ്ച്, കോളിൻ മൺറോ, വിരാട് കോഹ്‌ലി, ഷെയിൻ വാട്സൺ, ഗ്ലെൻ മാക്‌സ്‌വെൽ, ജോസ് ബട്ലർ, മുഹമ്മദ് നബി, ഡേവിഡ് വില്ലി, റഷീദ് ഖാൻ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ

 

Previous articleപോഗ്ബ ആഴ്സണലിന് എതിരെ കളിക്കും
Next articleപോണ്ടിങ്ങിന്റെ ഈ ദശകത്തിലെ ടീമിനെ കോഹ്ലി നയിക്കും