പോണ്ടിങ്ങിന്റെ ഈ ദശകത്തിലെ ടീമിനെ കോഹ്ലി നയിക്കും

ഈ കഴിഞ്ഞ ദശകത്തിലെ ടീമുകൾ പ്രഖ്യാപിക്കുന്ന ട്രെൻഡിനൊപ്പം മുൻ ഓസ്ട്രേലിയ ക്യാപ്റ്റൻ റിക്കി പോണ്ടിങും കൂടിയിരിക്കുകയാണ്. 2020ലേക്ക് കടക്കുന്ന അവസരത്തിൽ ഈ കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെയാണ് പോണ്ടിങ് തിരഞ്ഞെടുത്തിരിക്കുന്നത്. കോഹ്ലി ആണ് പോണ്ടിന്റെ പതിനൊന്നംഗ ടീമിനെ നയിക്കുന്നത്.

കോഹ്ലി മാത്രമാണ് ഇന്ത്യയിൽ നിന്ന് പോണ്ടിങിന്റെ ടെസ്റ്റ് ടീമിൽ ഇടം നേടിയത്. ഇംഗ്ലണ്ടിൽ നിന്ന് 4 താരങ്ങളും ഓസ്ട്രേലിയയിൽ നിന്ന് മൂന്ന് താരങ്ങളും പോണ്ടിങ്ങിന്റെ ടീമിൽ എത്തി. ശ്രീലങ്കൻ താരം കുമാർ സംഗക്കാര ആണ് വിക്കറ്റ് കീപ്പർ.

David Warner, Alastair Cook, Kane Williamson, Steve Smith, Virat Kohli (c), Kumar Sangakkara (wk), Ben Stokes, Dale Steyn, Nathan Lyon, Stuart Broad, James Anderson.

Previous articleപതിറ്റാണ്ടിന്റെ വിസ്ഡൻ ടി20 ടീമിൽ ഇന്ത്യയിൽ നിന്ന് രണ്ട് പേർ
Next articleകേരള പ്രീമിയർ ലീഗിൽ ഗോകുലത്തെ ലൂക്ക സോക്കർ തോൽപ്പിച്ചു