ഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്, വിജയ ശില്പിയായി ജെര്‍മൈന്‍ ബ്ലാക്ക്വുഡ്

ജെര്‍മൈന്‍ ബ്ലാക്ക്വുഡിന്റെ മനോഹരമായ ഇന്നിംഗ്സിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്. 200 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങി 27 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ജെര്‍മൈന്‍ ബ്ലാക്ക്വുഡും റോസ്ടണ്‍ ചേസും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്പാണ് വിന്‍ഡീസ് വിജയത്തിന്റെ അടിത്തറ.

73 റണ്‍സ് നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മുന്നോട്ട് നീങ്ങിയ വിന്‍ഡീസിന് വേണ്ടി ചേസ് 37 റണ്‍സ് നേടി. ബ്ലാക്ക്വുഡിനൊപ്പം 20 റണ്‍സുമായി ഷെയിന്‍ ഡോവ്റിച്ചും നിര്‍ണ്ണായക സംഭാവന നടത്തി. വിജയത്തിന് 11 റണ്‍സ് അകലെ തന്റെ ശതകത്തിന് അഞ്ച് റണ്‍സിപ്പുറം ബ്ലാക്ക്വുഡ് പുറത്താകുകയായിരുന്നു.

വിജയ സമയത്ത് നേരത്തെ പരിക്കേറ്റ് റിട്ടയര്‍ ചെയ്ത ജോണ്‍ കാംപെല്ലും(8*) ജേസണ്‍ ഹോള്‍റുമായിരുന്നു(14*) ക്രീസില്‍

Previous articleറാമോസും കാർവഹാലും തിരികെയെത്തി, റയൽ നാളെ ഗ്രനഡയ്ക്ക് എതിരെ
Next articleനെയ്മറും എംബപ്പെയും ഇറങ്ങുന്നു, കൊറോണക്കാലത്ത് കാണികൾക്ക് മുന്നിൽ സൗഹൃദമത്സരവുമായി പിഎസ്ജി