റാമോസും കാർവഹാലും തിരികെയെത്തി, റയൽ നാളെ ഗ്രനഡയ്ക്ക് എതിരെ

നാളെ നടക്കുന്ന ലാലിഗ മത്സരത്തിനായുള്ള സ്ക്വാഡ് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. നാളെ എവേ മത്സരത്തിൽ ഗ്രനഡയെ ആണ് റയൽ മാഡ്രിഡ് നേരിടുന്നത്. നാളെ വിജയിച്ചാൽ വീണ്ടും ബാഴ്സലോണയേക്കാൾ നാലു പോയന്റിന്റെ ലീഡാകും റയൽ മാഡ്രിഡിന്. ഇപ്പോൾ ബാഴ്സലോണക്ക് 79 പോയന്റും റയലിന് 80 പോയന്റുമാണ് ഉള്ളത്. ഈ മത്സരം കഴിഞ്ഞാൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ നാളെ ജയിച്ചാൽ പിന്നെ ഒരു ജയം കൂടി മതി ലാലിഗ കിരീടം റയലിന് സ്വന്തമാകാൻ.

നാളെ ഗ്രനഡയ്ക്ക് എതിരെ ഇറങ്ങുന്ന ടീമിൽ പ്രധാന താരങ്ങളായ റാമോസും കാർവഹാലും തിരികെ എത്തിയിട്ടുണ്ട്. രണ്ട്പേരും സസ്പെൻഷൻ കാരണം കഴിഞ്ഞ മത്സരത്തിൽ ഇല്ലായിരുന്നു. അവസാന മത്സരങ്ങളിൽ ഒക്കെ വിജയശില്പിയായ റാമോസിന്റെ തിരിച്ചുവരവ് ടീമിന് കരുത്താകും. നാളെ രാത്രി 1.30നാകും മത്സരം നടക്കുക.

Previous articleആസ്റ്റൺ വില്ലയ്ക്ക് അവസാനം ഒരു വിജയം
Next articleഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്, വിജയ ശില്പിയായി ജെര്‍മൈന്‍ ബ്ലാക്ക്വുഡ്