നെയ്മറും എംബപ്പെയും ഇറങ്ങുന്നു, കൊറോണക്കാലത്ത് കാണികൾക്ക് മുന്നിൽ സൗഹൃദമത്സരവുമായി പിഎസ്ജി

യൂറോപ്യൻ ഫുട്ബോൾ കാണികളുടെ മുന്നിൽ തിരികെ എത്തുന്നു. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ കൊറോണക്കാലത്ത് കാണികൾക്ക് മുന്നിലെത്തുന്ന ആദ്യ ടീമായി പിഎസ്ജി മാറി. രണ്ടാം ഡിവിഷൻ ക്ലബ്ബായ ലെ ഹാവ്രേക്കെതിരെ സൗഹൃദമത്സരത്തിനായാണ് താരനിബിഡമായ പിഎസ്ജി നിര ഇറങ്ങുന്നത്.

25,000 കാണികൾക്ക് ഇരിക്കാവുന്ന ലെ ഹാവ്രെയുടെ സ്റ്റേഡിയം ഓഷ്യാനയിൽ 5,000 ആരാധകരെയാണ് പ്രവേശിപ്പിക്കുക. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാസ്കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് കാണികൾ ഇരിക്കുക. ആരോഗ്യപ്രവർത്തകർക്ക് നന്ദിയറിയിച്ച് കൊണ്ടുള്ള സന്ദേശമടങ്ങിയ കിറ്റുമായാണ് പിഎസ്ജി ഇറങ്ങുന്നത്. സൂപ്പർ താരങ്ങളായ നെയ്മറും എംബപ്പെയും പിഎസ്ജിക്കായി ഈ സൗഹൃദമത്സരത്തിൽ സ്റ്റാർട്ട് ചെയ്യും.

Previous articleഇംഗ്ലണ്ടിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്, വിജയ ശില്പിയായി ജെര്‍മൈന്‍ ബ്ലാക്ക്വുഡ്
Next articleനോർത്ത് ലണ്ടൺ ഡാർബി സ്പർസിനൊപ്പം, ആഴ്സണലിന് കണ്ണീർ നൽകി മൗറീനോ തന്ത്രം!!