85 റണ്‍സ് ലീഡുമായി വിന്‍ഡീസ്

ടോപ് ഓര്‍ഡര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ അവ അര്‍ദ്ധ ശതകങ്ങളാക്കി മാറ്റാനായില്ലെങ്കിലും ആന്റിഗ്വ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കി വിന്‍ഡീസ്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് മൂന്ന് വിക്കറ്റ് നേടിയെങ്കിലും 85 റണ്‍സ് ലീഡോടു കൂടി രണ്ടാം ദിവസം 272/6 എന്ന നിലയില്‍ വിന്‍ഡീസ് കളിയവസാനിപ്പിക്കുകയായിരുന്നു.

ക്രെയിഗ് ബ്രാത്‍വൈറ്റ്(49)-ജോണ്‍ കാംപെല്‍(47) സഖ്യം ഒന്നാം വിക്കറ്റില്‍ 70 റണ്‍സും ബ്രാത്‍വൈറ്റ്-ഷായി ഹോപ്(44) കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 63 റണ്‍സും നേടിയ ശേഷം വിന്‍ഡീസിനു തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. 133/1 എന്ന നിലയില്‍ നിന്ന് 155/4 എന്ന നിലയിലേക്ക് വീണുവെങ്കിലും ഡാരെന്‍ ബ്രാവോ(33*), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(21), ഷെയിന്‍ ഡോവ്റിച്ച്(31) എന്നിവര്‍ നിര്‍ണ്ണായക സംഭാവനകള്‍ നേടി ടീമിനു ലീഡ് നേടിക്കൊടുക്കുകയായിരുന്നു.

ഏഴാം വിക്കറ്റില്‍ 36 റണ്‍സ് നേടി ഡാരെന്‍ ബ്രാവോയോടൊപ്പം ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍(19*) ആണ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്. 150നു പുറത്ത് ലീഡ് എത്തിക്കുക എന്നതാവും മൂന്നാം ദിവസം വിന്‍ഡീസിന്റെ ലക്ഷ്യം.

Previous articleചെൽസിയിൽ സാരി പരാജയമോ? റെക്കോർഡ് സ്‌കോളാരിയേക്കാൾ മോശം!!
Next articleസിലെസണ് പരിക്ക്, എൽ ക്ലാസികോയ്ക്ക് ഉണ്ടാകില്ല