സിലെസണ് പരിക്ക്, എൽ ക്ലാസികോയ്ക്ക് ഉണ്ടാകില്ല

ബാഴ്സലോണയുടെ രണ്ടാം ഗോൾ കീപ്പർ ജാസ്പെർ സിലെസണ് പരിക്ക്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ആണ് സിലെസണ് പരിക്കേറ്റത്. ഈ മാസം നടക്കുന്ന രണ്ട് എൽ ക്ലാസികോയിലും സിലെസൺ കളിക്കില്ല. ലാലിഗയിൾ ബാഴ്സയുടെ രണ്ടാം കീപ്പർ ആണെങ്കിലും കോപ ഡെൽ റേയിൽ സിലെസൺ ആണ് അവസാന കുറേ കാലമായി ബാഴ്സലോണയുടെ ഗോൾ വല കാക്കുന്നത്.

ഈ മാസം നടക്കുന്ന മൂന്ന് എൽ ക്ലാസികോയിൽ രണ്ടെണ്ണം കോപ ഡെൽ റേയിലാണ്. അത് രണ്ടിലും സിലെസൺ ആയിരുന്നേനെ ഗ്ലോവ് അണിയുക. ആറ് ആഴ്ചയോളം സിലെസൺ പുറത്തിരിക്കും. സിലെസന്റെ അഭാവത്തിൽ ടീ സ്റ്റേഗൻ കോപ ഡെൽ റേയിലും ബാഴ്സയ്ക്കായി ഗ്ലോവ് അണിയും. ക്വാർട്ടറിൽ സെവിയ്യക്കെതിരെ തുടക്കത്തിലെ സിലെസന്റെ പെനാൾട്ടി സേവ് നിർണായകമായിരുന്നു.

Previous article85 റണ്‍സ് ലീഡുമായി വിന്‍ഡീസ്
Next articleഗുപ്ടിലിനു അഞ്ചാം ഏകദിനം നഷ്ടം, പരിശീലനത്തിനിടെ പരിക്ക്