ഇംഗ്ലണ്ട് തന്നെ ഇപ്പോളും ഫേവറൈറ്റുകള്‍: ജേസണ്‍ ഹോള്‍ഡര്‍

ബാര്‍ബഡോസ് ടെസ്റ്റില്‍ അടിപതറിയെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് പരമ്പര സ്വന്തമാക്കുവാന്‍ സാധ്യതയുള്ള ടീമെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. വിന്‍ഡീസ് ടീം അണ്ടര്‍ഡോഗുകളാണെന്ന് പറഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് ടെസ്റ്റ് പരമ്പര കൈവിടാതിരിക്കുവാന്‍ ടീം ഏറെ പണിപ്പെടേണ്ടി വരുമെന്നും പറഞ്ഞു.

താന്‍ ടീമംഗങ്ങളോട് അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ജേസണ്‍ ഇംഗ്ലണ്ടിനെ കരുതിയിരിക്കണമെന്ന് ടീമിനു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റാങ്കിംഗില്‍ രണ്ടാമതോ മൂന്നാമതോ ഉള്ള ടീമാണ് ഇംഗ്ലണ്ട് വിന്‍ഡീസ് എട്ടാം സ്ഥാനത്താണെന്നുള്ളത് ടീമംഗങ്ങളെ താന്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ടെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.

20 വിക്കറ്റുകള്‍ നേടുക, ആവശ്യത്തിനു റണ്‍സ് സ്കോര്‍ ചെയ്യുക എന്ന കാര്യങ്ങള്‍ ചെയ്യുക മാത്രമാണ് ഇംഗ്ലണ്ടിനെ പോലെ ശക്തര്‍ക്കെതിരെ ചെയ്യേണ്ട അടിസ്ഥാന കാര്യമെന്നും ജേസണ്‍ ഹോള്‍ഡര്‍ കൂട്ടിചേര്‍ത്തു. 1-0നു മുന്നിലെത്തിയത് നല്ലത് തന്നെ. എന്നാല്‍ അത് കഴിഞ്ഞ കാര്യമാണ് ഇനിയുള്ള മത്സരങ്ങളിലെ പ്രകടനമാണ് പ്രധാനമെന്നും ടീമിനു ബോധ്യമുണ്ടെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു.

Previous articleപ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ തിളങ്ങാനാവാതെ ഹിഗ്വയ്ൻ
Next articleധാക്കയ്ക്ക് ജയമില്ല, ചിറ്റഗോംഗിനോടും തോല്‍വി