പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ തിളങ്ങാനാവാതെ ഹിഗ്വയ്ൻ

അൽവാരോ മൊറാട്ടക്ക് പകരം ചെൽസിയിൽ ഹിഗ്വയ്ൻ എത്തിയെങ്കിലും കാര്യങ്ങളിൽ മാറ്റം ഒന്നുമില്ല. കഴിഞ്ഞ ദിവസം എഫ്എ കപ്പിലൂടെ ഹിഗ്വയ്ൻ ചെൽസിയിൽ തന്റെ അരങ്ങേറ്റം കുറിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ ബേൺമൗത്തിനെതിരെ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച ഹിഗ്വയ്നു മോശം തുടക്കമാണ് ലഭിച്ചത്.

ബേൺമൗത്തിനോട് കനത്ത തോൽവി വഴങ്ങിയ ചെൽസിക്ക് കാര്യമായൊന്നും ചെയ്യാൻ ഹിഗ്വയ്നു കഴിഞ്ഞിരുന്നില്ല. ഗോളൊന്നും നേടാൻ കഴിയാതിരുന്ന ഹിഗ്വയ്നു ഒരു ഷോട്ട് പോലും എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു ഗോൾ അവസരം പോലും ഉണ്ടാക്കാതിരുന്ന ഹിഗ്വയ്ൻ രണ്ടു തവണ ഓഫ് സൈഡ് ട്രാപ്പിൽ കുടുങ്ങുകയും ചെയ്തിരുന്നു.

സാരിക്ക് കീഴിൽ നാപ്പോളിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഹിഗ്വയ്ൻ മികച്ച ഫോമിൽ തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ ആണ് ചെൽസി ആരാധകർ

 

Previous articleവിജയിക്കാന്‍ ഉറച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഡൽഹി ഡൈനാമോസിനെതിരെ
Next articleഇംഗ്ലണ്ട് തന്നെ ഇപ്പോളും ഫേവറൈറ്റുകള്‍: ജേസണ്‍ ഹോള്‍ഡര്‍