വിന്‍ഡീസിനെ കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോല്‍വി

Newzealand2
- Advertisement -

ന്യൂസിലാണ്ടിനെതിരെ വെസ്റ്റിന്‍ഡീസിനെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി. ന്യൂസിലാണ്ടിന്റെ 519 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കരീബിയന്‍ സംഘം ആദ്യ ഇന്നിംഗ്സില്‍ 138 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 196/6 എന്ന നിലയിലാണ് നിലകൊള്ളുന്നത്. ന്യൂസിലാണ്ടിനെ വീണ്ടും ബാറ്റ് ചെയ്യിപ്പിക്കുവാന്‍ 185 റണ്‍സ് കൂടി വിന്‍ഡീസ് നേടേണ്ടതുണ്ട്.

Newzealand

രണ്ടാം ഇന്നിംഗ്സിലും തകര്‍ന്ന വിന്‍ഡീസിനെ ജെര്‍മൈന്‍ ബ്ലാക്ക്വുഡ്-അല്‍സാരി ജോസഫ് കൂട്ടുകെട്ടാണ് വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 89/6 എന്ന നിലയില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 107 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനായി നേടിയത്. ബ്ലാക്ക്വുഡ് 80 റണ്‍സും അല്‍സാരി ജോസഫ് 59 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

Alzzari
ആദ്യ ഇന്നിംഗ്സില്‍ ടിം സൗത്തിയുടെ നാല് വിക്കറ്റ് നേട്ടമാണ് വിന്‍ഡീസിന്റെ നടുവൊടിച്ചത്. കൈല്‍ ജാമിസണും നീല്‍ വാഗ്നറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ വിന്‍ഡീസ് 138 റണ്‍സിന് ഓള്‍ഔട്ട് ആയി. മൂന്നാം ദിവസം 49/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനെ ജോണ്‍ കാംപെല്ലിനെ(26) നഷ്ടമായ ശേഷം വിക്കറ്റുകളുടെ പെരുമഴ ആയിരുന്നു.

Blackwood

ജേസണ്‍ ഹോള്‍ഡര്‍(25*) പുറത്താകാതെ നിന്നപ്പോള്‍ ക്രെയിഗ് ബ്രാത്‍വൈറ്റ്(21), ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(23) എന്നിവര്‍ മാത്രമാണ് ചെറുത്ത്നില്പിന് ശ്രമിച്ചത്.

Advertisement