നഥാൻ ലിയോൺ ഓസ്ട്രേലിയൻ ടി20 സ്ക്വാഡിൽ, ഗ്രീൻ പുറത്ത്

20201205 111007
- Advertisement -

ഓസ്ട്രേലിയയുടെ ടി20 സ്ക്വാഡിൽ മാറ്റം. ടെസ്റ്റ് സ്പിന്നർ നഥാൻ ലിയോണിനെ ഓസ്ട്രേലിയ പരമ്പരയിലെ ബാക്കി മത്സരങ്ങൾക്കായി ടീമിൽ ഉൾപ്പെടുത്തി. യുവ ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ ടീമിൽ നിന്ന് പുറത്തായി. ഓസ്ട്രേലിയ എ ടീമിനു വേണ്ടി കളിക്കാൻ ആണ് ഗ്രീനിനെ ടീമിൽ നിന്ന് റിലീഷ് ചെയ്തത്. ഓസ്ട്രേലിയയുടെ ഇന്ത്യക്ക് എതിരായ ടെസ്റ്റ് സ്ക്വാഡിൽ ഉള്ള താരമാണ് ഗ്രീൻ. പരിക്കേറ്റ ആശ്ടൺ ആഗറും ടീമിൽ നിന്ന് പുറത്തായി‌.

മെച്ചൽ സ്വപ്സൺ ട്വി20 സ്ക്വാഡിൽ തുടരും. ആരൺ ഫിഞ്ച് നാളെ കളിക്കുമോ എന്ന് ഉറപ്പില്ല. ഫിഞ്ചിന്റെ പരിക്ക് ഓസ്ട്രേലിയ നിരീക്ഷിച്ചു വരികയാണ്. നാളെ മാത്രമെ ഫിഞ്ച് കളിക്കുമോ ഇല്ലയോ എന്നതിൽ തീരുമാനം ഉണ്ടാവുകയുള്ളൂ.

Advertisement