ക്രിക്കറ്റ് ഒളിമ്പിക്സിലെത്തിക്കുവാന്‍ ശ്രമിക്കും – ഐസിസി

Credits: Getty Images

2028 ലോസ് ആഞ്ചെലെസ് ഒളിമ്പിക്സിന്റെ സമയത്തേക്ക് ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിനെ കൊണ്ടുവരുവാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ് ഐസിസി. അതിനുള്ള ശ്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും ലക്ഷ്യം ലോസ് ആഞ്ചെലെസിലെ ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുവാനുള്ള ബിഡ്ഡിംഗ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഐസിസി അറിയിച്ചു.

അമേരിക്കയിൽ ക്രിക്കറ്റിന് വളരെ അധികം ആരാധകരുണ്ടെന്നും അതിനാൽ തന്നെ അവിടുത്തെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കും ഇത് ഗുണകരമാകുമെന്നാണ് ഐസിസിയുടെ വിലയിരുത്തൽ. 1900 പാരിസ് ഒളിമ്പിക്സിലാണ് ആദ്യമായും അവസാനമായും ക്രിക്കറ്റ് ഒളിമ്പിക്സിൽ കളിച്ചത്.

അന്ന് ഗ്രേറ്റ് ബ്രിട്ടനും ആതിഥേയരായ ഫ്രാന്‍സും മാത്രമാണ് കളിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ബിര്‍മ്മിംഗാം കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Previous articleമാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഹാരി കെയ്ൻ കളിക്കുമെന്ന് സ്പർസ്‌ പരിശീലകൻ
Next articleഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പര വിജയം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു – ഷാക്കിബ് അല്‍ ഹസന്‍