മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഹാരി കെയ്ൻ കളിക്കുമെന്ന് സ്പർസ്‌ പരിശീലകൻ

Harry Kane Tottenham Premier League

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ സ്പർസ്‌ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുമ്പോൾ സ്പർസ്‌ നിരയിൽ ഹാരി കെയ്ൻ ഉണ്ടാവുമെന്ന് പരിശീലകൻ ന്യൂനോ സാന്റോ. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഹാരി കെയ്ൻ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമെന്ന വാർത്തകൾക്കിടയിലാണ് ആദ്യ മത്സരത്തിൽ ഹാരി കെയ്ൻ മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ള ടീമിൽ ഉണ്ടാവുമെന്ന് പരിശീലകൻ പറഞ്ഞത്.

കഴിഞ്ഞ സീസൺ അവസാനത്തോടെ ഹാരി കെയ്ൻ ടോട്ടൻഹാം വിടുമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് താരത്തിനായി മാഞ്ചസ്റ്റർ സിറ്റി 100മില്യൺ പൗണ്ട് ഓഫർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ താരത്തിനെ വിൽക്കാൻ ഉദ്ദേശം ഇല്ലെന്ന് ടോട്ടൻഹാം വ്യക്തമാക്കിയിരുന്നു. നേരത്തെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്‌ ഗ്വാർഡിയോളയും ഹാരി കെയ്‌നിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് താല്പര്യം ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

Previous articleഅമേരിക്കൻ യുവതാരം നോർവിച് സിറ്റിയിൽ
Next articleക്രിക്കറ്റ് ഒളിമ്പിക്സിലെത്തിക്കുവാന്‍ ശ്രമിക്കും – ഐസിസി