ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പര വിജയം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു – ഷാക്കിബ് അല്‍ ഹസന്‍

Bangladesh

ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പര വിജയം ബംഗ്ലാദേശിന്റെ ലോകകപ്പിനുള്ള തയ്യാറെടുപ്പുകളിലെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് പറഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍. ടി20 പരമ്പരയിൽ 4-1ന്റെ വിജയം ആണ് ബംഗ്ലാദേശ് ഓസ്ട്രേലിയയ്ക്കെതിരെ നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ടീം ഓസ്ട്രേലിയയെ അഞ്ചാം ടി20യിൽ അവരുടെ ടി20യിലെ ഏറ്റവും ചെറിയ സ്കോറിന് പുറത്താക്കുകയായിരുന്നു.

ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ക്കെതിരെ ഓസ്ട്രേലിയ പതറിയപ്പോള്‍ അഞ്ചാം മത്സരത്തിലെ കളിയിലെ താരമായും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടപ്പത് ഷാക്കിബ് അല്‍ ഹസന്‍ ആയിരുന്നു. ഈ വിജയം ടി20 ലോകകപ്പിനും ന്യൂസിലാണ്ട് പരമ്പരയ്ക്കും ടീമിന്റെ തയ്യാറെടുപ്പുകള്‍ക്ക് പ്രഛോദനം ആകുമെന്നും താരം സൂചിപ്പിച്ചു.

ബാറ്റ്സ്മാന്മാര്‍ക്ക് അധികം റൺസ് നേടാനായില്ലെങ്കിലും ബൗളര്‍മാര്‍ കരുത്തുറ്റ പ്രകടനമാണ് പുറത്തെടുത്തതെന്ന് ഷാക്കിബ് അല്‍ ഹസന്‍ വ്യക്തമാക്കി.

Previous articleക്രിക്കറ്റ് ഒളിമ്പിക്സിലെത്തിക്കുവാന്‍ ശ്രമിക്കും – ഐസിസി
Next articleപോളിഷ് മിഡ്ഫീൽഡർ ചെന്നൈയിനിൽ