ബോക്സിംഗ് ഡേ ടെസ്റ്റിലും വില്‍ പുകോവസ്കി കളിയ്ക്കില്ല

Willpucovski

ബോക്സിംഗ് ഡേ ടെസ്റ്റിലും ഓസ്ട്രേലിയന്‍ താരം വില്‍ പുകോവസ്കി കളിക്കില്ല. ഇന്ത്യയ്ക്കെതിരെ സന്നാഹ മത്സരത്തില്‍ കളിച്ച താരത്തിന്റെ തലയില്‍ പന്ത് കൊണ്ട ശേഷം കണ്‍കഷന്‍ ഭയം കാരണം താരത്തെ പിന്‍വലിയ്ക്കുകയായിരുന്നു. പിന്നീട് താരത്തെ രണ്ടാം സന്നാഹ മത്സരത്തിലും ആദ്യ ടെസ്റ്റില്‍ നിന്നും താരം പിന്മാറേണ്ട സാഹചര്യം വരികയായിരുന്നു.

ആദ്യ ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ താരം ജോ ബേണ്‍സിനൊപ്പം ഓപ്പണ്‍ ചെയ്യുമെന്നാണ് വിചാരിച്ചിരുന്നതെങ്കിലും പിന്നീട് കണ്‍കഷന്‍ ടെസ്റ്റുകള്‍ പാസ്സാകാത്തതിനാല്‍ താരത്തെ മത്സരത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

Previous articleഈ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് കിരീടം നേടാനുള്ള കരുത്ത് ഉണ്ട് എന്ന് റാഷ്ഫോർഡ്
Next articleസഹൽ ഇന്നും ആദ്യ ഇലവനിൽ ഇല്ല, ഈസ്റ്റ് ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സ് ടീം അറിയാം