ആദ്യ ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ചു, ഹോള്‍ഡര്‍ തിരികെ ടെസ്റ്റ് ടീമില്‍

ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് വിട്ട് നിന്ന ജേസണ്‍ ഹോള്‍ഡറും ഡാരെന്‍ ബ്രാവോയും ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുന്നു. ശ്രീലങ്കയ്ക്കെതിരെയുള്ള 13 അംഗ സംഘത്തെയാണ് വെസ്റ്റിന്‍ഡീസ് പ്രഖ്യാപിച്ചത്. ജേസണ്‍ ഹോള്‍ഡറില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ക്യാപ്റ്റന്‍സി ദൗത്യം ക്രെയിഗ് ബ്രാത്‍വൈറ്റിന് ബോര്‍ഡ് നല്‍കിയത്. ജെര്‍മൈന്‍ ബ്ലാക്ക്വുഡ് ആണ് വൈസ് ക്യാപ്റ്റന്‍.

രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ടെസ്റ്റിനുള്ള ടീമിനെയാണ് വെസ്റ്റിന്‍ഡീസ് പ്രഖ്യാപിച്ചത്. പത്ത് താരങ്ങളാണ് ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് പിന്മാറി നിന്നത്. അവരില്‍ രണ്ട് താരങ്ങളെ മാത്രമാണ് തിരികെ ടീമിലേക്ക് വിളിച്ചത്.

സ്ക്വാഡ് ടെസ്റ്റ്: Kraigg Brathwaite (C), Jermaine Blackwood (vice-captain), Nkrumah Bonner, Darren Bravo, John Campbell, Rahkeem Cornwall, Joshua Da Silva, Shannon Gabriel, Jason Holder, Alzarri Joseph, Kyle Mayers, Kemar Roach, Jomel Warrican