പഷാലിചിന് ഇരട്ട ഗോൾ, അറ്റലാന്റ തിരികെ നാലാം സ്ഥാനത്ത്

20210313 073819

സീരി എയിൽ മറ്റൊരു വിജയവുമായി അറ്റലാന്റ നാലാം സ്ഥാനത്ത് തിരികെയെത്തി‌. ഇന്നലെ സ്പെസിയയെ നേരിട്ട അറ്റലാന്റ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മരിയോ പഷാലിചിന്റെ ഇരട്ട ഗോളുകളാണ് അറ്റലാന്റക്ക് വിജയം നൽകിയത്. രണ്ടാം പകുതിയിൽ ആയിരുന്നു കളിയിലെ എല്ലാ ഗോളുകളും പിറന്നത്‌.

54ആം മിനുട്ടിൽ ആയിരുന്നു പഷാലിചിന്റെ ആദ്യ ഗോൾ. പിന്നാലെ 55ആം മിനുട്ടിൽ മുറിയലും ഗോൾ നേടി. അതിസുന്ദരമായ ഒരു കേർളറിലൂടെ ആയിരുന്നു മുറിയൽ വല കണ്ടെത്തിയത്‌. 73ആം മിനുട്ടിൽ ആയിരുന്നു പഷാലിചിന്റെ രണ്ടാം ഗോൾ. ക്രൊയേഷ്യൻ താരത്തിന് ഈ രബ്ബ്ടു ഗോളുകളൊടെ ഈ സീരി എ സീസണിൽ 5 ഗോളുകളായി. പികോളി ആണ് സ്പെസിയയുടെ ആശ്വാസ ഗോൾ നേടിയത്‌.

ഈ വിജയത്തോടെ 27 മത്സരങ്ങളിൽ നിന്ന് 52 പോയിന്റുമായി അറ്റലാന്റ നാലാമത് നിൽക്കുന്നു. ഒരു മത്സരം കുറവ് കളിച്ച റോമ അറ്റലാന്റയുടെ തൊട്ടു പിറകിൽ 50 പോയിന്റുമായി നിൽക്കുന്നുണ്ട്.

Previous articleഅവസാന ഓവറില്‍ വിജയം പിടിച്ചെടുത്ത് ആതിഥേയര്‍, എവിന്‍ ലൂയിസിന് ശതകം
Next articleആദ്യ ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ചു, ഹോള്‍ഡര്‍ തിരികെ ടെസ്റ്റ് ടീമില്‍