വീണ്ടും വിജയമില്ലാതെ ആസ്റ്റൺ വില്ല, അവസാന നിമിഷം സമനില നേടി ന്യൂകാസിൽ

20210313 095044

ജാക്ക് ഗ്രീലിഷിന്റെ അഭാവത്തിൽ വിജയിക്കാൻ ആവാതെ കഷ്ടപ്പെടുകയാണ് ആസ്റ്റൺ വില്ല. ഇന്നലെ പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡ് ആണ് ആസ്റ്റൺ വില്ലയെ സമനിലയിൽ പിടിച്ചത്. 93ആം മിനുട്ട് വരെ ഒരു ഗോളിന്റെ ലീഡിൽ നിന്ന ആസ്റ്റൺ വില്ല അവസാന നിമിഷമാണ് സമനില വഴങ്ങിയത്. അവസാന അഞ്ചു ലീഗ് മത്സരങ്ങളിൽ നിന്ന് ആകെ 5 പോയിന്റ് മാത്രമാണ് വില്ല നേടിയത്.

ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചിരുന്നു എങ്കിലും 86ആം മിനുട്ടിൽ മാത്രമാണ് കളിയിലെ ആദ്യ ഗോൾ പിറന്നത്. വാറ്റ്കിൻസിന്റെ ഹെഡർ ശ്രമം ഡിഫ്ലക്റ്റ് ആയി ന്യൂകാസിൽ വലയിൽ കയറുക ആയിരുന്നു. സെൽഫ് ഗോളായാണ് ആ ഗോൾ ചേർത്തത്. ആ ഗോളിന് മറുപടി നൽകാൻ ആഞ്ഞു പരിശ്രമിച്ച ന്യൂകാസിൽ അവസാനം കളിയിലെ അവസാന കിക്കിൽ ഗോളടിച്ചു. ഒരു കോർണറിൽ നിന്ന് ഹെഡറിലൂടെ ജമാൽ ലസെൽസ് ആണ് ഗോൾ നേടിയത്.

41 പോയിന്റുനായി ആസ്റ്റൺ വില്ല ഇപ്പോൾ ലീഗിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുകയാണ്. ന്യൂകാസിൽ 28 പോയിന്റുനായി 16ആം സ്ഥാനത്താണ്.

Previous articleആദ്യ ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ചു, ഹോള്‍ഡര്‍ തിരികെ ടെസ്റ്റ് ടീമില്‍
Next articleബംഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു – മോമിനുള്‍ ഹക്ക്