കൊല്‍പക് കരാര്‍ ഒപ്പിട്ട് വെയിന്‍ പാര്‍ണെല്‍

- Advertisement -

ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ വെയിന്‍ പാര്‍ണെര്‍ വോര്‍സെസ്റ്റര്‍ഷയറുമായി കൊല്‍പക് കരാറിലേര്‍പ്പെട്ടു. തന്റെ അന്താരാഷ്ട്ര കരിയറിനു സമാപ്തി കുറിച്ചാണ് മൂന്ന് വര്‍ഷത്തേക്ക് വെയിന്‍ പാര്‍ണെല്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 2009ല്‍ അരങ്ങേറ്റം നടത്തിയ വെയിന്‍ പാര്‍ണെല്‍ ടീമിനായി 6 ടെസ്റ്റുകളും 65 ഏകദിനങ്ങളും 40 ടി20കളിലും പങ്കെടുത്തു. 2017ല്‍ ബംഗ്ലാദേശിനെതിരെയാണ് തന്റെ അവസാന അന്താരാഷ്ട്ര മത്സരം പാര്‍ണെല്‍ കളിച്ചത്.

വെയിന്‍ പാര്‍ണെല്‍ തന്നെയാണ് ഈ സീസണില്‍ വോര്‍സെസ്റ്റര്‍ഷയറിനോട് ഇത്തരത്തില്‍ കരാറിലേര്‍പ്പെടാമെന്ന ആശയം മുന്നോട്ട് വെച്ചതെന്നാണ് അറിയുന്നത്. ഈ കൗണ്ടി സീസണില്‍ താരം ഗ്ലാമോര്‍ഗന്‍, കെന്റ്, സസെക്സ്സ് എന്നിവര്‍ക്ക് കളിച്ച ശേഷമാണ് വോര്‍സെസ്റ്റര്‍ഷയറിലേക്ക് എത്തുന്നത്.

Advertisement