അലിസണും മാറ്റിപും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിക്കും

പ്രീമിയർ ലീഗിൽ ഈ ആഴ്ച നടക്കുന്ന വലിയ പോരിനു മുമ്പ് ലിവർപൂളിന് സന്തോഷ വാർത്ത. പരിക്ക് കാരണം പുറത്തായിരുന്ന അവരുടെ രണ്ട് പ്രധാന താരങ്ങൾ തിരികെയെത്തിയിരിക്കുകയാണ്. സെന്റ്ർ ബാക്കായ മാറ്റിപും ഗോൾ കീപ്പർ അലിസണുമാണ് പരിക്ക് മാറി പരിശീലനം തുടങ്ങിയത്. ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായേക്കും.

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ അലിസൺ ഒരു മാസത്തിൽ അധികം പുറത്തിരിക്കേണ്ടി വന്നു. അലിസൺ വരുന്നതോടെ അഡ്രിയാൻ വീണ്ടും ബെഞ്ചിലേക്ക് എത്തും. ഷെഫീൽഡ് യുണൈറ്റഡിനെതിരായ മത്സരത്തിലായിരുന്നു മാറ്റിപിന് പരിക്കേറ്റത്. അതിനു ശേഷം നടന്ന സാൽസ്ബർഗിനെതിരായ മത്സരവും ലെസ്റ്റർ സിറ്റിക്കെതിരായ മത്സരവും മാറ്റിപിന് നഷ്ടമായിരുന്നു.

Previous articleസിഡ്നി തണ്ടറുമായി കരാറിലെത്തി ക്രിസ് ടെര്‍മൈന്‍
Next articleസോഷ്യൽ മീഡിയ ഹാക്ക് ചെയ്യപ്പെട്ടു, മാപ്പ് പറഞ്ഞ് വാട്സൺ