ഓള്‍ഔട്ട് ആകാതെ മൂന്നാം ദിവസത്തെ അതിജീവിച്ച് ന്യൂസിലാണ്ട്, രക്ഷകനായത് ബിജെ വാട്ളിംഗ്

ബിജെ വാട്ളിംഗിന്റെ വീരോചിതമായ ചെറുത്ത് നില്പിന്റെ ബലത്തില്‍ മൂന്നാം ദിവസം ഓള്‍ഔട്ട് ആകാതെ അതിജീവിച്ച് ന്യൂസിലാണ്ട്. 18 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനെത്തിയ ന്യൂസിലാണ്ടിന്റെ പ്രകടനം മോശമായിരുന്നു. ടോം ലാഥം 45 മാത്രമാണ് ടോപ് ഓര്‍ഡറില്‍ പൊരുതി നിന്നത്. 98/5 എന്ന നിലയിലേക്ക് വീണ ടീമിനെ വാലറ്റവുമായി പൊരുതി നിന്ന വാട്ളിംഗ് ആണ് തകരാതെ പിടിച്ച് നിര്‍ത്തിയത്.

മൂന്നാം ദിവസം അവസാനിക്കുവാന്‍ ആറ് ഓവര്‍ അവശേഷിക്കെ മോശം വെളിച്ചം കാരണം കളി തടസ്സപ്പെട്ടപ്പോള്‍ ന്യൂസിലാണ്ട് 195/7 എന്ന നിലയിലാണ്. പുറത്താകാതെ 63 റണ്‍സുമായി നില്‍ക്കുന്ന വാട്ളിംഗിനൊപ്പം അഞ്ച് റണ്‍സുമായി വില്യം സോമര്‍വില്ലേയും ക്രീസിലുണ്ട്. ഹെന്‍റി നിക്കോളസ്(26), ടിം സൗത്തി(23) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍.

177 റണ്‍സിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത് മത്സരത്തില്‍ ഇനി ബാറ്റിംഗ് എളുപ്പമാകും എന്നതിനാല്‍ തന്നെ ശ്രീലങ്കയ്ക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയ നാല് വിക്കറ്റ് നേടി.

Previous articleബുണ്ടസ് ലീഗ കിരീടം ഇത്തവണ ഡോർട്ട്മുണ്ട് ഉയർത്തും – റിയൂസ്
Next articleബാഴ്സലോണയിലേക്ക് വരാൻ 15 മില്യണോളം വേതനം കുറക്കാൻ നെയ്മർ