അവസാന ഓവറില്‍ പത്ത് റണ്‍സ് പ്രതിരോധിക്കുവാന്‍ മാനസികമായി തയ്യാറായിരുന്നു

- Advertisement -

അവസാന ഓവറില്‍ ഓസ്ട്രേലിയയ്ക്ക് ജയിക്കുവാന്‍ 11 റണ്‍സ് വേണ്ട സാഹചര്യത്തില്‍ ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്നു മാര്‍ക്കസ് സ്റ്റോയിനിസ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഈ ലക്ഷ്യം പ്രതിരോധിക്കുവാന്‍ താന്‍ മാനസികമായി തയ്യാറായിരുന്നുവെന്ന് പറഞ്ഞ് വിജയ് ശങ്കര്‍. 43ാം ഓവര്‍ മുതല്‍ താനാണ് അവസാന ഓവര്‍ എറിയുന്നതെന്നുള്ളത് എന്ന് തന്റെ മനസിനെ താന്‍ നേരത്തെ പാകപ്പെടുത്തിയിരുന്നുവെന്ന് വിജയ് ശങ്കര്‍ അഭിപ്രായപ്പെട്ടു.

തന്റെ ആദ്യ ഓവറില്‍ 13 റണ്‍സ് വിട്ട് നല്‍കി ടീമിന്റെ വിശ്വാസം താന്‍ നേരത്തെ തന്നെ കൈവിട്ടിരുന്നു. അത് തിരിച്ച് പിടിക്കുവാനുള്ള അവസരത്തിനായി താന്‍ കാത്തിരിക്കുകയായിരുന്നു. സമ്മര്‍ദ്ദത്തില്‍ പന്തെറിയുവാന്‍ തനിക്ക് ആകുമെന്ന് തെളിയിച്ചാല്‍ മാത്രമേ തന്നില്‍ വീണ്ടും ടീമംഗങ്ങള്‍ ബൗളറെന്ന നിലയില്‍ വിശ്വസിക്കുകയുള്ളു. അതിനാല്‍ തന്നെ താന്‍ 43ാം ഓവര്‍ മുതല്‍ അതിനു മാനസികമായി തയ്യാറെടുത്തിരുന്നു.

ഓവറില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെയും ആഡം സംപയുടെയും വിക്കറ്റുകള്‍ ആദ്യ മൂന്ന് പന്തുകള്‍ക്കുള്ളില്‍ തന്നെ വീഴ്ത്തി വിജയത്തിലേക്ക് ഇന്ത്യയെ വിജയ് ശങ്കര്‍ എത്തിയ്ക്കുകയായിരുന്നു. താന്‍ മാനസികമായി 10 റണ്‍സ് വിട്ട് നല്‍കില്ല എന്ന വിശ്വാസത്തിലായിരുന്നുവെന്നും തനിക്ക് യാതൊരുവിധ സമ്മര്‍ദ്ദവുമില്ലായിരുന്നുവെന്നാണ് വിജയ് പറഞ്ഞത്. നേരത്തെ ഇതിനെക്കുറിച്ച് മനസ്സിനെ തയ്യാറെടുപ്പിച്ചത് തന്നെ സഹായിച്ചുവെന്നും വിജയ് ശങ്കര്‍ വെളിപ്പെടുത്തി.

Advertisement