“2022 ലോകകപ്പിൽ ബ്രസീലിന് കളിച്ച് മാത്രമെ ഫുട്ബോളിൽ നിന്ന് വിരമിക്കൂ”- ഡാനി ആൽവേസ്

- Advertisement -

താൻ ഉടനെ ഒന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ബ്രസീലിയൻ റൈറ്റ് ബാക്ക് ഡാനി ആൽവേസ്. 36കാരനായ ആൽവേസ് തന്റെ ലക്ഷ്യം 2022 ലോകകപ്പ് ആണെന്ന് പറഞ്ഞു. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ബ്രസീലിനായി കളിക്കാൻ തനിക്ക് ആകുമെന്നാണ് കരുതുന്നത്. അതിനു വേണ്ടിയാണ് താൻ പരിശ്രമിക്കുന്നത് എന്നും ആൽവേസ് പറഞ്ഞു.

ഇപ്പോൾ ഫ്രഞ്ച് ക്ലബായ പി എസ് ജിക്ക് കളിക്കുകയാണ് ആൽവേസ്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ പരിക്ക് കാരണം കളിക്കാൻ ആൽവേസിനായിരുന്നില്ല‌. അതാണ് അടുത്ത ലോകകപ്പ് കളിക്കാൻ ആൽവേസ് പരിശ്രമിക്കാനുള്ള പ്രധാന കാരണം. ഈ സീസണിൽ പി എസ് ജിക്കായി മികച്ച പ്രകടനമാണ് ആൽവേസ് കാഴ്ചവെക്കുന്നത്.

2022 ലോകകപ്പ് കിരീടവും നേടി വിരമിക്കുന്നതാണ് തന്റെ സ്വപ്നം എന്നും ബ്രസീലിയൻ പറഞ്ഞു

Advertisement