ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന് ശേഷം വഖാര്‍ യൂനിസ് നാട്ടിലേക്ക് മടങ്ങും

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന് ശേഷം പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ് നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വ്യക്തിപരമായ കാരണങ്ങള്‍ ആണ് വഖാറിന്റെ ഈ തീരുമാനത്തിന് പിന്നിലെന്നും ബോര്‍ഡ് അറിയിച്ചു.

നാട്ടിലേക്ക് മടങ്ങുന്ന വഖാര്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് മുമ്പായി എത്തുമെന്നാണ് അറിയുന്നത്. കറാച്ചിയില്‍ ജനുവരി 26ന് ആണ് പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം.

Previous articleതാരങ്ങൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുവാൻ സൈക്കോളജിസ്റ്റിന്റെ സേവനം തേടുമെന്ന് അറിയിച്ച് ബംഗ്ലാദേശ്
Next articleന്യൂസിലാണ്ടിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍