താരങ്ങൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുവാൻ സൈക്കോളജിസ്റ്റിന്റെ സേവനം തേടുമെന്ന് അറിയിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉടന്‍ തന്നെ സൈക്കോളജിസ്റ്റിന്റെ സേവനം ഉണ്ടാകുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ടീമിന്റെ ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരിയാണ് ഈ വിവരം പുറത്ത് വിട്ടത്. താരങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുവാന്‍ ഇത് വളരെ ആവശ്യമായ കാര്യമാണെന്നും ഇനിയുള്ള കാലത്ത് ബയോ ബബിളിലെ ജീവിതത്തില്‍ താരങ്ങള്‍ക്ക് ഇത്തരം പിന്തുണ ആവശ്യമായി വരുമെന്നുമാണ് ഏവരുടെയും വിലയിരുത്തല്‍.

അടുത്ത മാസം ബംഗ്ലാദേശിന്റെ നാട്ടിലെ വിന്‍ഡീസ് പര്യടനം മുതലാവും സൈക്കോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കാനാകുക. ക്രിക്കറ്റില്‍ തന്നെ പല താരങ്ങളും ബയോ ബബിളിലെ സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. പല താരങ്ങളും ഈ സാഹചര്യം മൂലം പല ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് പിന്മാരുകയും ചെയ്തിരുന്നു.

Previous articleതാരമായി ടാമി അബ്രഹാം, വെസ്റ്റ്ഹാമിനെ മലർത്തിയടിച്ച് ചെൽസി
Next articleന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന് ശേഷം വഖാര്‍ യൂനിസ് നാട്ടിലേക്ക് മടങ്ങും