ഈ വർഷം തന്നെ ടി20 ലോകകപ്പും ഐ.പി.എല്ലും കളിക്കണമെന്ന് രോഹിത് ശർമ്മ

- Advertisement -

2020ൽ തന്നെ ടി20 ലോകകപ്പും ഇന്ത്യൻ പ്രീമിയർ ലീഗും കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകരുമായി നടത്തിയ ലൈവ് ചാറ്റിലാണ് രണ്ടു ടൂർണമെന്റുകളും ഈ വർഷം തന്നെ കളിക്കണമെന്ന് ആഗ്രഹം താരം വെളിപ്പെടുത്തിയത്.

നിലവിൽ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കാനുള്ള സാദ്ധ്യതകൾ തെളിഞ്ഞുവന്നിരുന്നു. ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെകിൽ ആ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ശ്രമങ്ങൾ ബി.സി.സി.ഐ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ രണ്ടു ടൂർണമെന്റുകളിൽ ഒന്ന് മാത്രമാണ് നടക്കുകയെന്നാണ് കരുതപ്പെടുന്നത്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ ഒരു വക്കിൽ വിശേഷിപ്പിക്കാൻ ആരാധകർ ആവശ്യപ്പെട്ടപ്പോൾ “ഇതിഹാസം” എന്ന് രോഹിത് ശർമ്മ മറുപടി പറയുകയും ചെയ്തു.  ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റേയും ഇംഗ്ലണ്ട് താരം ജേസൺ റോയുടെയും ബാറ്റിംഗ് താൻ ആസ്വദിക്കുന്നുണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു.

Advertisement