ഇന്ത്യയുമായുള്ള പരമ്പരക്കായി കാത്തിരിക്കുകയാണെന്ന് സ്റ്റീവ് സ്മിത്ത്

- Advertisement -

ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ മത്സരങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഇന്ത്യ വളരെ മികച്ച ടീം ആണെന്നും ഇന്ത്യയുമായുള്ള പരമ്പര വളരെ പ്രത്യേകതയുള്ള പരമ്പരയാണെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ഓസ്‌ട്രേലിയൻ ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുക. ഇതിൽ ടി20 പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബർ 11നും ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 3നുമാണ് ആരംഭിക്കുക. പരമ്പരയിലെ ഏകദിന മത്സരം ജനുവരി 12നാണ് തുടങ്ങുക.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ സ്റ്റീവ് സ്മിത്തിനെതിരെ ഇന്ത്യൻ കാണികൾ കൂവി വിളിച്ചപ്പോൾ കയ്യടിക്കാൻ പറഞ്ഞ വിരാട് കോഹ്‌ലിയുടെ നിർദേശത്തെ താൻ അപ്പോൾ തന്നെ അഭിനന്ദിച്ചെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

Advertisement