കിരീടത്തിലേക്ക് അടുക്കാൻ ലിവർപൂൾ ഇന്ന് ചിരവൈരികളുടെ മടയിൽ

- Advertisement -

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് അടുക്കാൻ വേണ്ടി ലിവർപൂൾ ഇന്ന് വീണ്ടും ഇറങ്ങുകയാണ്. ഇടവേള കഴിഞ്ഞ് ലിവർപൂൾ ഇറങ്ങുന്ന ആദ്യ മത്സരം തന്നെ കടുപ്പമുള്ള മത്സരമാണ്. അവരുടെ ചിരവൈരികളായ എവർട്ടണെ ആണ് ലിവർപൂൾ ഇന്ന് നേരിടുന്നത്. അതും എവർട്ടന്റെ ഗ്രൗണ്ടായ ഗുഡിസൺ പാർക്കിൽ വെച്ച്. ഇന്ന് വിജയിച്ചാൽ ലിവർപൂളിന് പിന്നെ കിരീടത്തിലേക്ക് 3 പോയന്റ് കൂടെയെ വേണ്ടതുള്ളൂ.

ആരാധകർ ഇല്ലാത്തത് കൊണ്ട് മേഴ്സിസൈഡ് ഡാർബിക്ക് പതിവ് ആവേശം ഉണ്ടായേക്കില്ല. എങ്കിലും ക്ലോപ്പിന്റെയും ആഞ്ചലോട്ടിയുടെ നേർക്കുനേർ വരവ് ആവേശകരമായ മത്സരം നൽകുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്. ഫുട്ബോൾ നിർത്തി വെക്കും മുമ്പ് അത്ര മികച്ച ഫോമിൽ ആയിരുന്നില്ല ലിവർപൂൾ. ആ ഫോമില്ലായ്മ മറന്ന് പതിവ് മികവിലേക്ക് ഇന്ന് ലിവർപൂൾ ഉയരുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്. ഇന്ന് രാത്രി 11.30നാണ് മത്സരം നടക്കുന്നത്.

Advertisement