നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി വി വി എസ് ലക്ഷ്മൺ

20211114 140425

ദ്രാവിഡിനെ ഇന്ത്യൻ പരിശീലകൻ ആക്കിയതിനു പിന്നാലെ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി വി വി എസ് ലക്ഷ്മണെയും ബി സി സി ഐ എത്തിക്കുകയാണ്. നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായും ഒപ്പം ഇന്ത്യൻ അണ്ടർ 19, ഇന്ത്യൻ എ ടീം എന്നിവയുടെ ചുമതലയും ലക്ഷ്ന്മണാകും. ദ്രാവിഡായിരുന്നു ഇതുവരെ ഈ ചുമതലയിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ എ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു ശേഷമാകും ലക്ഷ്മൺ ചുമതലയേൽക്കുക. രണ്ട് മാസം മുമ്പ് ഇതേ ജോലി ലക്ഷ്മണ് ബി സി സി ഐ വാഗ്ദാനം ചെയ്തിരുന്നു. അന്ന് അദ്ദേഹം നിരസിച്ച ജോലിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ദ്രാവിഡ് ഇന്ത്യൻ കോച്ചായില്ല എങ്കിൽ ലക്ഷ്മണെ കോച്ചായി നിയമിക്കാനും ബി സി സി ഐക്ക് പദ്ധതി ഉണ്ടായിരുന്നു.

Previous articleസിദാനായും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ
Next articleബ്രസീലിനെതിരെ മെസ്സി ആദ്യ ഇലവനിൽ ഇറങ്ങും