ബ്രസീലിനെതിരെ മെസ്സി ആദ്യ ഇലവനിൽ ഇറങ്ങും

Img 20211114 150653

ഉറുഗ്വേക്ക് എതിരെ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന ലയണൽ മെസ്സി ബ്രസീലിന് എതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് പരിശീലകൻ സ്കലോണി സൂചന നൽകി. മെസ്സി പരിക്കേറ്റ് പുറത്തായിരുന്നത് കൊണ്ടാണ് ഉറുഗ്വേക്ക് എതിരെ മെസ്സിയെ ആദ്യ ഇലവനിൽ ഇറക്കാതിരുന്നത്. മെസ്സിക്ക് കുറച്ച് സമയം നൽകി ബ്രസീലിന് എതിരായ മത്സരത്തിന് മുമ്പ് മെസ്സിയെ പൂർണ്ണ സജ്ജനാക്കുക ആയിരുന്നു ലക്ഷ്യം എന്ന് സ്കലോണി പറഞ്ഞു. ഉറുഗ്വേക്ക് എതിരെ വിജയിച്ച അർജന്റീനക്ക് ബ്രസീലിനെ കൂടെ തോൽപ്പിച്ചാൽ ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ആകും.

പരിക്കായി പുറത്തായിരുന്ന മെസ്സിയെ അർജന്റീന ദേശീയ ടീമിൽ എടുത്തത് പി എസ് ജിക്ക് നേരത്തെ അതൃപ്തി നൽകിയിരുന്നു. പി എസ് ജിയെ കൂടെ കണക്കിൽ എടുത്താണ് ഉറുഗ്വേക്ക് എതിരെ മെസ്സിയെ അർജന്റീന ആദ്യ ഇലവനിൽ ഇറക്കാതിരുന്നത്.

Previous articleനാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി വി വി എസ് ലക്ഷ്മൺ
Next articleആസ്റ്റൺ വില്ല വിട്ട ഡീൻ സ്മിത് നോർവിച് പരിശീലകനാകും