ടെസ്റ്റ് റാങ്കിങ്ങിൽ വിരാട് കോഹ്‌ലി തന്നെ ഒന്നാം സ്ഥാനത്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ.സി.സിയുടെ ഏറ്റവും പുതിയ ബാറ്റിംഗ് റാങ്കിങ്ങിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെ മുൻപിൽ. അതെ സമയം ഇന്ത്യൻ താരം അജിങ്കെ രഹാനെ ഒരു സ്ഥാനം താഴോട്ട് ഇറങ്ങി ഒൻപതാം സ്ഥാനത്താണ്. ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര ആറാം സ്ഥാനത്ത് തുടരുകയാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി 928 റേറ്റിംഗ്‌ പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 911 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ്.

ബൗളർമാരുടെ റാങ്കിങ്ങിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 904 റേറ്റിംഗ് പോയിന്റുമായാണ് കമ്മിൻസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. പട്ടികയിൽ ഇന്ത്യൻ ബൗളർമാരായ ജസ്പ്രീത് ബുംറ ആറാം സ്ഥാനത്തും അശ്വിൻ എട്ടാം സ്ഥാനത്തും മുഹമ്മദ് ഷമി ഒൻപതാം സ്ഥാനത്തുമുണ്ട്.  ഓൾ റൗണ്ടർമാരുടെ പട്ടികയിൽ വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറാണ് ഒന്നാം സ്ഥാനത്ത്.  മൂന്നാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയും നാലാം സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിനുമാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ.