ബയോ ബബിൾ ലംഘിച്ച് ഷാക്കിബ്, ഫ്രാഞ്ചൈസിയ്ക്ക് നോട്ടീസ്

Shakibalhasan

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ബയോ ബബിൾ ലംഘിക്കുവാന്‍ ഷാക്കിബ് അൽ ഹസനെ അനുവദിച്ച ഫ്രാ‍ഞ്ചൈസി ഫോര്‍ച്യൂൺ ബാരിഷാലിന് കാരണം കാണിക്കൽ നോട്ടീസ് അയയ്ച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.

ബയോ ബബിൾ നിയന്ത്രണങ്ങള്‍ ലംഘിച്ച് താരത്തിന് ഷൂട്ടിനായി പുറത്ത് കടക്കുവാനുള്ള അനുമതിയാണ് ഫ്രാഞ്ചൈസി നൽകിയത്. ഒരു സോഫ്ട് ഡ്രിങ്ക് കമ്പനിയുടെ ഷൂട്ടിന് വേണ്ടി താരം ഫൈനലിന് മുമ്പുള്ള ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടും ടീമിന്റെ പരിശീലന സെഷനും ഉപേക്ഷിച്ചിരുന്നു.

 

Previous articleകോഹ്‍ലിയും പന്തും അവസാന ടി20 കളിക്കില്ല, ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും വിശ്രമം തേടുവാന്‍ സാധ്യത
Next articleലഞ്ചിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടപ്പെട്ട് മേഘാലയ, ബേസിൽ തമ്പിയ്ക്ക് രണ്ട് വിക്കറ്റ്