സ്മിത്തിനെ പിന്തള്ളി കോഹ്‍ലി ഒന്നാം റാങ്കിലേക്ക്

ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിനെ പിന്തള്ളി ടെസ്റ്റിലെ ഒന്നാം റാങ്കിലേക്ക് എത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ബംഗ്ലാദേശിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലെ ഡേ നൈറ്റഅ ടെസ്റ്റില്‍ നേടിയ 136 റണ്‍സാണ് സ്മിത്തിനെ മറികടക്കുവാന്‍ കോഹ്‍ലിയെ സഹായിച്ചത്. അതേ സമയം അഡിലെയ്ഡില്‍ ഓസ്ട്രേലിയ ബാറ്റ് ചെയ്ത ഒരിന്നിംഗ്സില്‍ സ്മിത്തിന് 36 റണ്‍സ് മാത്രമേ നേടാനായുള്ളു.

928 റേറ്റിംഗ് പോയിന്റ് കോഹ്‍ലിയ്ക്കുള്ളപ്പോള്‍ സ്മിത്തിന് 923 റേറ്റിംഗ് പോയിന്റാണുള്ളത്. പാക്കിസ്ഥാനെതിരയുള്ള തകര്‍പ്പന്‍ പ്രകടനം ഡേവിഡ് വാര്‍ണറുടെ റാങ്കിംഗ് ഉയര്‍ത്തി. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി വാര്‍ണര്‍ അഞ്ചാം സ്ഥാനത്തുള്ളപ്പോള്‍ ഹാമിള്‍ട്ടണിലെ ഇരട്ട ശതകം ജോ റൂട്ടിന്(226) നാല് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനം നല്‍കി.

877 റേറ്റിംഗ് പോയിന്റുള്ള കെയിന്‍ വില്യംസണ്‍ ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ഇന്ത്യയുടെ ചേതേശ്വര്‍ പുജാര 791 പോയിന്റുമായി നിലകൊള്ളുന്നു. അജിങ്ക്യ രഹാനെയാണ് റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

Previous articleജീത്തന്‍ പട്ടേല്‍ ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റ്
Next articleഡിബാല യുവന്റസിൽ പുതിയ കരാർ ഒപ്പുവെക്കും, 2024 വരെ തുടരും