ജീത്തന്‍ പട്ടേല്‍ ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റ്

Sports Correspondent

ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റായി ജീത്തന്‍ പട്ടേലിനെ നിയമിച്ചു. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടൂറുകള്‍ക്കായാണ് ഈ നിയമനം. മുന്‍ ന്യൂസിലാണ്ട് സ്പിന്നര്‍ ഇംഗ്ലണ്ടിന്റെ ടി20 ടീമിനൊപ്പം ന്യൂസിലാണ്ടില്‍ സഹകരിച്ചിരുന്നു. ഡിസംബര്‍ 18ന് സൂപ്പര്‍ സ്മാഷിലെ അവസാന മത്സരത്തില്‍ കളിക്കുന്ന ജീത്തന്‍ പട്ടേല്‍ ക്രിക്കറ്റ് വെല്ലിംഗ്ടണില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനം അറിയിച്ചിരുന്നു.

ഡിസംബര്‍ 24ന് ഇംഗ്ലണ്ട് ടീമിനൊപ്പം ജീത്തന്‍ പട്ടേല്‍ ചേരുമെന്നാണ് അറിയുന്നത്. മാര്‍ച്ച് 2020ലെ ശ്രീലങ്കന്‍ ടൂര്‍ വരെയാണ് ജീത്തന്‍ പട്ടേലിന്റെ കരാര്‍.