രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ബി സി സി ഐയുടെ അനുമതി തേടി വിരാട് കോഹ്ലി

Newsroom

Picsart 23 10 23 00 42 02 751
Download the Fanport app now!
Appstore Badge
Google Play Badge 1

ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി പങ്കെടുക്കും. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര ജനുവരി 25ന് ആരംഭിക്കും. അതിനാൽ ബി സി സി ഐയിൽ നിന്ന് പ്രത്യേക അനുവാദം വാങ്ങിയാകും കോഹ്ലി ഈ ചടങ്ങിന് എത്തുക. ബി സി സി ഐ താരത്തിന്റെ ആവശ്യം പരിഗണിച്ചതായാണ് റിപ്പോർട്ടുകൾ. നേരത്തെ ക്ഷേത്ര ട്രസ്റ്റിന്റെ പ്രതിനിധികൾ കോഹ്ലിയെയും ഭാര്യ അനുഷ്ക ശർമ്മയെയും നേരിട്ടെത്തി ക്ഷണിച്ചിരുന്നു.

കോഹ്ലി 24 01 16 21 47 42 915

മുൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, ധോണി എന്നിവരും വിരാട് കോഹ്‌ലിക്ക് ഒപ്പം ചടങ്ങിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു‌. ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുൾപ്പെടെ 7,000 അതിഥികൾ ചടങ്ങിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ.