ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് അടുത്ത് വിരാട് കോഹ്‌ലി

Kohli

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയെങ്കിലും ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. 901 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ആണ് ഐ.സി.സി. റാങ്കിങ്ങിൽ ഒന്നാമത്. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തുമായുള്ള പോയിന്റ് വിത്യാസം 13 പോയിന്റ് ആക്കി കുറച്ചു.

നിലവിൽ രണ്ടാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിക്ക് 888 റേറ്റിംഗ് പോയിന്റാണ് ഉള്ളത്. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സ്റ്റീവ് സ്മിത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. അതോടെയാണ് ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തുമായുള്ള പോയിന്റ് വിത്യാസം കുറക്കാൻ വിരാട് കോഹ്‌ലിയെ സഹായിച്ചത്. അതെ സമയം 877 പോയിന്റുമായി കെയ്ൻ വില്യംസൺ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുണ്ട്.

ബൗളർമാരിൽ ഓസ്‌ട്രേലിയൻ ബൗളർ പാറ്റ് കമ്മിൻസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് സ്റ്റുവർട്ട് ബോർഡും മൂന്നാം സ്ഥനത്ത് നീൽ വാഗ്നറും മാറ്റമില്ലാതെ തുടരുന്നുണ്ട്. അതെ സമയം ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ റാങ്കിങ്ങിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യൻ സ്പിന്നർ അശ്വിൻ ബുംറയെ പിന്തള്ളി ഒൻപതാം സ്ഥാനത്തെത്തി.

Previous articleഒരു പുരോഗതിയും ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാളിന്റെ മുന്നിലും പതറുന്നു
Next articleറിട്ടയര്‍മെന്റ് പ്രഖ്യാപിച്ച് യോ മഹേഷ്