റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച് യോ മഹേഷ്

Ipl 2012 Match 16 Pw V Csk
Vijaykumar Yo Mahesh of Chennai super Kings celebrates after taking the wicket of Marlon Samuels of Pune Warriors India during match 16 of the Indian Premier League ( IPL) 2012 between The Pune Warriors India and the Chennai Super Kings held at the Subrata Roy Sahara Stadium, Pune on the 16th April 2012..Photo by Pal Pillai/IPL/SPORTZPICS

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് യോ മഹേഷ്. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും വേണ്ടി കളിച്ചിട്ടുള്ള താരം 50 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 61 ലിസ്റ്റ് എ മത്സരങ്ങളിലും 46 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം ഇന്ത്യയെ അണ്ടര്‍ 19ലും ഇന്ത്യ എ ടീമിലും പ്രതിനിധീകരിച്ചിട്ടുണ്ട്.

തമിഴ്നാടിന് വേണ്ടി 2006ല്‍ ബംഗാളിനെതിരെയാണ് താരം തന്റെ അരങ്ങേറ്റം കുറിച്ചത്. 2008ല്‍ ഐപിലിന്റെ ഉദ്ഘാടന സീസണില്‍16 വിക്കറ്റുകള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു. എന്നാല്‍ പിന്നീടുള്ള മൂന്ന് സീസണുകളിലായി താരം 7 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റ് മാത്രമാണ് നേടിയിട്ടുള്ളത്.

Previous articleഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് അടുത്ത് വിരാട് കോഹ്‌ലി
Next articleഇഞ്ച്വറി ടൈമിൽ ആശ്വാസം, കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ച് സഹലും ജീക്സണും