ലോകകപ്പിൽ കോഹ്‍ലി ഓപ്പൺ ചെയ്യുവാന്‍ വലിയ സാധ്യത – സാബ കരീം

46da1737c56c2d4bd3449992879a1019 Original
Credit: Twitter

ആര്‍സിബിയ്ക്ക് വേണ്ടി ഐപിഎലിൽ ഓപ്പൺ ചെയ്യുന്ന വിരാട് കോഹ്‍ലി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് സാബ കരീം.

താരം ഈ സ്ഥാനം ഇഷ്ടപ്പെടുന്നുവെന്നാണ് ഐപിഎലിലെ രണ്ട് ഇന്നിംഗ്സുകളില്‍ നിന്ന് മനസ്സിലാകുന്നതെന്നും അതിനാൽ തന്നെ ടി20 ലോകകപ്പിൽ കോഹ്‍ലിയെ ഓപ്പണറായി കാണാനാകുമെന്നാണ് താന്‍ ശക്തമായി വിശ്വസിക്കുന്നതെന്ന് സാബ കരീം വ്യക്തമാക്കി.

ഐപിഎലില്‍ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാംഗ്ലൂരിന് രണ്ടാം പകുതിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. കോഹ്‍ലി പിന്നീട് രണ്ട് അര്‍ദ്ധ ശതകങ്ങള്‍ നേടി ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ മുംബൈയ്ക്കെതിരെയുള്ള തങ്ങളുടെ കഴി‍ഞ്ഞ മത്സരത്തിൽ തകര്‍പ്പന്‍ വിജയം നേടുവാന്‍ കോഹ്‍ലിയുടെ സംഘത്തിനായി.

കോഹ്‍ലിയ്ക്ക് ഇപ്പോൾ ലഭിയ്ക്കുന്ന ഈ തുടക്കം താരം വലിയ സ്കോറാക്കി മാറ്റുന്നത് കാണുവാനാണ് ഏവരും കാത്തിരിക്കുന്നതെന്നും സാബ കരീം സൂചിപ്പിച്ചു.

Previous articleസഞ്ജുവിന് പിന്തുണ നല്‍കുവാന്‍ ആരുമില്ല, ബാധ്യതയായി രാജസ്ഥാന്‍ ബാറ്റിംഗ്
Next articleടി20 ലോകകപ്പിനുള്ള സംഘത്തിൽ മാറ്റം വരുത്തുവാന്‍ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍