ടി20 ലോകകപ്പിനുള്ള സംഘത്തിൽ മാറ്റം വരുത്തുവാന്‍ ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍

Pakistan

പാക്കിസ്ഥാന്റെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിന്റെ റിവ്യൂ നടത്തുവാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയോട് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്‍ പ്രധാന മന്ത്രിയായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ചീഫ് പേട്രൺ കൂടിയാണ്.

പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ച് അധികം വൈകാതെ അന്നത്തെ കോച്ച് മിസ്ബ് ഉള്‍ ഹ്കും ബൗളിംഗ് കോച്ച് വഖാര്‍ യൂനിസും രാജി സമര്‍പ്പിച്ചിരുന്നു. ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാബര്‍ അസവും ഈ ടീമിൽ അതൃപ്തനാണെന്നാണ് അറിയുന്നത്.

എന്നാൽ ഇപ്പോള്‍ പല ഭാഗത്ത് നിന്നും വന്ന എതിര്‍പ്പിനെത്തുടര്‍ന്ന് ടീമിന്റെ അവലോകനം ഉടനുണ്ടാകുമെന്നും അസം ഖാന്‍, മുഹമ്മദ് ഹസ്നൈന്‍, ഖുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമെന്നും ഫകര്‍ സമന്‍, ഷര്‍ജീല്‍ ഖാന്‍, ഷൊയ്ബ് മാലിക്, ഷഹ്നവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍ എന്നിവര്‍ പകരക്കാരായി ടീമിലെത്തുമെന്നാണ് പുറത്ത് വരുന്ന അഭ്യൂഹങ്ങള്‍.

Previous articleലോകകപ്പിൽ കോഹ്‍ലി ഓപ്പൺ ചെയ്യുവാന്‍ വലിയ സാധ്യത – സാബ കരീം
Next articleസെലക്ഷന്‍ എന്റെ കൈയ്യിലല്ല, വിഷമമില്ല – ഹര്‍ഷൽ പട്ടേൽ