സോഷ്യൽ മീഡിയയിലും രാജാവ് വിരാട് കോഹ്‌ലി തന്നെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോള്ളോവെർസ് ഉള്ള ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത്. നിലവിൽ ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും 30 മില്യൺ ഫോളോവർസ് വീതം വിരാട് കോഹ്‌ലിക്കുണ്ട്.

ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഉള്ളതും ഇന്ത്യൻ ക്രിക്കറ്റ് താരം തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും മുൻ ക്യാപ്റ്റൻ കൂടിയായ സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ വിരാട് കോഹ്‌ലിക്ക് പിറകിൽ ഉള്ളത്.  സച്ചിന് ട്വിറ്ററിൽ 30 മില്യണും ഫേസ്ബുക്കിൽ 28 മില്യണും ഇൻസ്റ്റാഗ്രാമിൽ 16.5 മില്യണും ഫോളോവർസ്  ആണ് ഉള്ളത്.

പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യൻ താരമായ മഹേന്ദ്ര സിങ് ധോണിയാണ്.  ധോണിക്ക് ഇൻസ്റ്റാഗ്രാമിൽ 15.4 മില്യൺ ഫോളോവർസും ഇൻസ്റ്റാഗ്രാമിൽ 7.7 മില്യൺ ഫോളോവർസും ഫേസ്ബുക്കിൽ 20.5 മില്യൺ ഫോളോവർസുമാണ് ഉള്ളത്.