ആദ്യ ഏകദിനം ഇന്ന്, വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ ഏകദിന മത്സരം ഇന്ന് ഓവലിൽ വെച്ച് നടക്കും. ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിൽ ഗ്രോയിൻ പരിക്കകൊണ്ട് വലയുന്ന വിരാട് കോഹ്‌ലി കളിക്കില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനിൽ വിരാട് കോഹ്‌ലി പങ്കെടുത്തിരുന്നില്ല. മോശം ഫോം കൊണ്ട് വലയുന്ന വിരാട് കോഹ്‌ലിക്ക് പരിക്ക് മറ്റൊരു തിരിച്ചടിയാണ്.

വിരാട് കോഹ്‌ലി ആദ്യ ഏകദിനത്തിൽ കളിക്കുന്നില്ലെങ്കിൽ സൂര്യകുമാർ യാദവ് മൂന്നാം നമ്പർ സ്ഥാനത്ത് ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ടും ബെൻ സ്റ്റോക്സും ആദ്യ ഏകദിന മത്സരത്തിനുള്ള ഇംഗ്ലണ്ട് നിരയിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.