വലിയ പരിശീലകൻ തന്നെ നയിക്കും, കരകയറാൻ ഉറച്ച് ഈജിപ്ത്

20220712 124757

പോർച്ചുഗീസ് പരിശീലകനായ റുയി വിറ്റോറിയ ഈജിപ്തിന്റെ പരിശീലകനായി ചുമതലയേറ്റു. കഴിഞ്ഞ മാസം ഗലാലിനെ ഈജിപ്ത് പുറത്താക്കിയിരുന്നു. അന്ന് മുതൽ അവർ പുതിയ പരിശീലകനായി അന്വേഷിക്കുകയാണ്.

വിറ്റോറിയ അവസാനമായി റഷ്യൻ ക്ലബായ സ്പാർട്ടക് മോസ്കോയ്ക്കൊപ്പമായിരുന്നു പ്രവഎത്തിച്ചിരുന്നത്. അതിനുമുമ്പ് പോർച്ചുഗൽ ടീമായ ബെൻഫിക്ക ഉൾപ്പെടെ നിരവധി പ്രശസ്ത ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. പോർച്ചുഗല രണ്ട് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ അഞ്ച് പ്രധാന ട്രോഫികൾ അദ്ദേഹം നേടിയിരുന്നു.

പോർച്ചുഗീസ് ഹെഡ് കോച്ച് മുമ്പ് മിഡിൽ ഈസ്റ്റിലും പ്രവർത്തിച്ചിട്ടുണ്ട്. സൗദി ക്ലബായ അൽ നാസറിനെ പരിശീലിപ്പിച്ച അദ്ദേഹം സൗദി പ്രൊഫഷണൽ ലീഗ് സൗദി സൂപ്പർ കപ്പും നേടിയിട്ടുണ്ട്.