ഡേവിഡ് ഒസ്പിന ഇനി സൗദി അറേബ്യയിൽ

Newsroom

Img 20220712 125908

നാപോളിയുടെ ഗോൾ കീപ്പറായ ഡേവിഡ് ഒസ്പിന ഇനി സൗദി അറേബ്യയിൽ. സൗദി ക്ലബായ അൽ നസർ ആണ് ഓസ്പിനയെ സൈൻ ചെയ്തു. ഇന്ന് അൽ നസർ ഔദ്യോഗികമായി ഒസ്പിനയുടെ വരവ് പ്രഖ്യാപിച്ചു. 2024വരെയുള്ള കരാർ താരം ഒപ്പുവെച്ചു.

ഒസ്പിന നാപോളി മുന്നോട്ട് വെച്ച പുതിയ കരാർ നിരസിച്ച് കൊണ്ടാണ് കൊളംബിയൻ ഗോൾ കീപ്പർ സൗദിയിലേക്ക് വന്നത്. 2018 മുതൽ ഒസ്പിന നാപോളിയിൽ ഉണ്ടായിരുന്നു. നാപ്പോളിക്കായി നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാനും ഒസ്പിനക്ക് ആയിട്ടുണ്ട്. നേരത്തെ അഞ്ച് വർഷത്തോളം ആഴ്സണലിന് ഒപ്പം ഉണ്ടായിരുന്ന ഗോൾ കീപ്പറാണ്.

ആഴ്സണലിൽ ഒസ്പിന ഒരിക്കലും ഒന്നാം ഗോൾ കീപ്പർ ആയിരുന്നില്ല. കൊളംബിയക്ക് വേണ്ടി നൂറിലധികം മത്സരങ്ങൾ ഒസ്പിന കളിച്ചിട്ടുണ്ട്.