പുജാരയും രഹാനെയും വീണു, ഇന്ത്യക്ക് തുണയായി കോഹ്‌ലിയുടെ ഇന്നിംഗ്സ്

Staff Reporter

Virat Kohli Pujara India Test
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 141 എന്ന നിലയിൽ. 40 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും 12 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ ഉള്ളത്.

9 റൺസ് എടുത്ത രഹാനെയുടെയും 43 റൺസ് എടുത്ത ചേതേശ്വർ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് രണ്ടാം സെഷനിൽ ആണ് നഷ്ടമായത്. വിരാട് കോഹ്‌ലിക്കൊപ്പം 62 റൺസ് ചേർത്തതിന് ശേഷമാണ് പൂജാര പുറത്തായത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാഡ 2 വിക്കറ്റും ഒലിവിയറും ജാൻസണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.