എക്കാലത്തെയും മികച്ച ഏകദിന കളിക്കാരനായി വിരാട് കോഹ്‌ലി കരിയർ അവസാനിപ്പിക്കും: ആരോൺ ഫിഞ്ച്

വിരാട് കോഹ്‌ലി തന്റെ കരിയർ അവസാനിപ്പിക്കുമ്പോൾ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരനായവും താരം വിരമിക്കുകയെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. വിരാട് കോഹ്‌ലിക്കെതിരെ കളിക്കുക എളുപ്പമല്ലെന്നും എന്നാൽ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് മനോഹരമാണെന്നും ഫിഞ്ച് പറഞ്ഞു. നിശ്ചിത ഓവർ ക്രിക്കറ്റിൽ നിലവിൽ സ്റ്റീവ് സ്മിത്തിനെക്കാൾ മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയാണെന്നും ഫിഞ്ച് പറഞ്ഞു.

മത്സരം ചേസ് ചെയ്യുമ്പോളും സെഞ്ചുറി നേടുമ്പോഴും വിരാട് കോഹ്‌ലി അവിശ്വസനീയമായ പ്രകടനമാണ് പുറത്തെടുക്കാറുള്ളതെന്നും കോഹ്‌ലി. സ്റ്റീവ് സ്മിത്തും വിരാട് കോഹ്‌ലിയും മികച്ച താരങ്ങൾ ആണെന്നും മത്സരം ജയിപ്പിക്കാൻ കഴിവുള്ള താരങ്ങൾ തന്നെയാണ് ഇരു താരങ്ങൾ എന്നും ഫിഞ്ച് പറഞ്ഞു. അതെ സമയം ടെസ്റ്റ് ക്രിക്കറ്റിൽ നിലവിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ആണെന്നും ഫിഞ്ച് പറഞ്ഞു. സ്റ്റീവ് സ്മിത്ത് അവിശ്വസനീയമായ പ്രകടനങ്ങൾ പുറത്തെടുക്കുന്ന ഒരു താരമാണെന്നും ലോകത്ത് എവിടെയും താരം റൺസ് കണ്ടെത്താൻ വിഷമിക്കുന്നത് കണ്ടിട്ടില്ലെന്നും ഫിഞ്ച് പറഞ്ഞു.

Previous articleബെംഗളൂരു എഫ് സിയും എ എഫ് സി കപ്പിന് ഉണ്ടാകും, ഇന്ത്യയിലെ ഏഷ്യൻ യോഗ്യത തീരുമാനമായി
Next articleഅഞ്ജു ജൈന്‍ ഇനി ബറോഡ വനിത ടീമിന്റെ പരിശീലക