ബെംഗളൂരു എഫ് സിയും എ എഫ് സി കപ്പിന് ഉണ്ടാകും, ഇന്ത്യയിലെ ഏഷ്യൻ യോഗ്യത തീരുമാനമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യയിൽ കളിക്കുന്ന ടീമുകളുടെ കാര്യത്തിൽ തീരുമാനമായി. ഐ എസ് എല്ലിൽ മൂന്നാമതായാണ് ഫിനിഷ് ചെയ്തത് എങ്കിലും ബെംഗളൂരു എഫ് സിക്ക് എ എഫ് സി കപ്പിന് യോഗ്യത ലഭിച്ചു. ഐ എസ് എല്ലിൽ ലീഗ് ഘട്ടത്തിൽ ഒന്നാമത് ആയിരുന്നു എഫ് സി ഗോവയ്ക്ക് നേരിട്ട് എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യത ആണ് ലഭിച്ചത്.

ഐ എസ് എൽ ചാമ്പ്യന്മാർക്കും ഐ ലീഗ് ചാമ്പ്യന്മാർക്കും ആയിരുന്നു എ എഫ് സി കപ്പ് യോഗ്യത കിട്ടേണ്ടിയിരുന്നത്. എന്നാൽ ഐ ലീഗ് ജയിച്ച മോഹൻ ബഗാനും ഐ എസ് എൽ കിരീടം നേടിയ എ ടി കെ കൊൽക്കത്തയും ഈ സീസണോടെ ലയിക്കാൻ തീരുമാനിച്ചിരുന്നു. മോഹൻ ബഗാന്റെ യോഗ്യത ഉപയോഗിച്ച് എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടാൻ ആണ് എ ടി കെ- മോഹൻ ബഗാൻ ടീം തീരുമാനിച്ചത്.

ഇതോടെ ആണ് ഐ എസ് എല്ലിൽ ലീഗ് ഘട്ടത്തിൽ മൂന്നാമത് ഫിനിഷ് ചെയ്ത ബെംഗളൂരു എഫ് സിയിലേക്ക് യോഗ്യത എത്തിയത്. എ എഫ് സി കപ്പിന്റെ പ്ലേ ഓഫിലാകും ബെംഗളൂരു എഫ് സി ഇറങ്ങുക.