ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും വിരാട് കോഹ്‌ലിയാണ് മികച്ച ബാറ്റ്സ്മാൻ : ഷെയിൻ വോൺ

- Advertisement -

നിലവിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും വിരാട് കോഹ്‌ലിയാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന് ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ. എന്നാൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ബാറ്റ്സ്മാൻ വിവിയൻ റിച്ചാർഡ്‌സ് ആണെന്നും എന്നാൽ വിരാട് കോഹ്‌ലി അദ്ദേഹത്തിന് ശക്തമായ വെല്ലുവിളിയാണെന്നും വോൺ പറഞ്ഞു.

താൻ കളിച്ചിരുന്ന കാലഘട്ടത്തിൽ മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കറും മുൻ വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറയുമായിരുന്നു മികച്ച ബാറ്റ്സ്മാൻമാർ എന്നും ഷെയിൻ വോൺ പറഞ്ഞു. എന്നാൽ നിലവിൽ വിരാട് കോഹ്‌ലിയാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നും വിരാട് കോഹ്‌ലി, കെയ്ൻ വില്യംസൺ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് നിലവിൽ ക്രിക്കറ്റ് കളിക്കുന്നതിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നും ഷെയിൻ വോൺ പറഞ്ഞു.

നിലവിൽ സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻസിയെ കുറിച്ച് ചിന്തിക്കരുതെന്നും അത് ബാറ്റിങ്ങിൽ താരത്തിന്റെ ശ്രദ്ധ കുറക്കുമെന്നും വോൺ പറഞ്ഞു.

Advertisement